ബ്ലസിയുടെ പ്രണയം മോഹന്‍ സിത്താരയുടെ കഥ?

ബ്ലസി സംവിധാനം ചെയ്ത് മോഹന്‍ലാല്‍, അനുപം ഖേര്‍, ജയപ്രദ എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച പ്രണയം എന്ന ചിത്രം കണ്ടിറങ്ങിയ ഒരാള്‍ക്ക് തന്റെ കണ്ണീരിനെ നിയന്ത്രിയ്ക്കാനായില്ല. അത് മറ്റാരുമായിരുന്നില്ല, പ്രശസ്ത സംഗീത സംവിധായകന്‍ മോഹന്‍ സിത്താരയായിരുന്നു. തന്റെ യഥാര്‍ഥ ജീവിതം വെള്ളിത്തിരയില്‍ കണ്ടതാണ് സിത്താരയെ കരയിപ്പിച്ചത്.

ചിത്രത്തില്‍ അനുപം ഖേര്‍ അവതരിപ്പിച്ച കഥാപാത്രത്തിന് തന്റെ ജീവിതവുമായി സാമ്യമുണ്ടെന്ന് സിത്താര പറയുന്നു. 1980ല്‍ താന്‍ ഒരു പെണ്‍കുട്ടിയെ കല്യാണം കഴിച്ചു. സംഗീതമായിരുന്നു ഞങ്ങളെ തമ്മില്‍ അടുപ്പിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം അപ്പോള്‍ ഗര്‍ഭിണിയായിരുന്ന ആ പെണ്‍കുട്ടിയെ പിതാവ് തന്റെയടുക്കല്‍ നിന്ന് ബലമായി പിടിച്ചെടുത്തുവെന്ന് സിത്താര പറയുന്നു. പിന്നീട് തന്റെ പിതാവ് തന്നെ നിര്‍ബന്ധിച്ച് അബോര്‍ഷന് വിധേയമാക്കിയെന്ന് പെണ്‍കുട്ടി തന്നെ അറിയിച്ചുവെന്നും സിത്താര പറഞ്ഞു.

പിന്നീട് ഞാന്‍ സിനിമയിലെത്തി പ്രശസ്തനായതിന് ശേഷവും ഞങ്ങള്‍ തമ്മില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടിരുന്നു-ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സിത്താര പറഞ്ഞു. പ്രണയം കണ്ടതിന് ശേഷം താന്‍ ആ പെണ്‍കുട്ടിയെ വിളിച്ചിരുന്നുവെന്നും സിത്താര വെളിപ്പെടുത്തി. ഇത് നമ്മുടെ കഥയാണെന്നും ഒരിക്കലും മിസ്സാക്കരുതെന്നുമാണ് സിത്താര പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടതത്രേ

കടപ്പാട് : വണ്‍ഇന്ത്യ 

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011