അഭിനയത്തിന് ബ്രേക്ക്; പൃഥ്വി പഠിക്കാന്‍ പോകുന്നു

ഒട്ടേറെ പ്രതീക്ഷകളോടെ എത്തിയ ഓണച്ചിത്രം തേജാഭായി ആന്റ് ഫാമിലിയും പരാജയപ്പെട്ടതോടെ നടന്‍ പൃഥ്വിരാജ് അഭിനയത്തില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഈ ബ്രേക്ക് കൂടുതല്‍ പ്രയോജനകരമാക്കാനായി വിദേശത്തേയ്ക്ക് ഒരു കോഴ്‌സുചെയ്യാന്‍ പോവുകയാണത്രേ പൃഥ്വി. കൂടെ ഭാര്യ സുപ്രിയ മേനോനുമുണ്ടെന്നാണ് സൂചന. ന്യൂയോര്‍ക്ക് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണത്രേ പൃഥ്വി ഉന്നതപഠനത്തിന് ചേരാനൊരുങ്ങുന്നത്.

ബിബിസിയില്‍ ജോലിക്കാരിയായ സുപ്രിയ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പില്‍ മൂന്നുമാസത്തെ കോഴ്‌സ് ചെയ്യാനായി കൊളംബിയ യൂണിവേഴ്‌സിറ്റിയിലേയ്ക്ക് പോകുന്നുണ്ട്. ഭാര്യയ്‌ക്കൊപ്പം പൃഥ്വിയും പോവുകയാണത്രേ.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പൃഥ്വിയുടെ ഇഷ്ടത്തിനുള്ള കോഴ്‌സുകളൊന്നും ലഭിച്ചില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ തന്നെ മറ്റെവിടെയെങ്കിലും ഒരു കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സുപ്രിയ പറയുന്നു.

അതേസമയം, 2013 വരെ പൃഥ്വിരാജ് പലചിത്രങ്ങള്‍ക്കായി തന്റെ ഡേറ്റുകള്‍ നല്‍കിയിരിക്കുകയാണ്. ഇതിനിടെ താരം എങ്ങനെ മൂന്നുമാസം കോഴ്‌സിനായി ചെലവിടുമെന്ന് ചോദ്യമുയരുന്നുണ്ട്.

പൃഥ്വിരാജിന് 2013 വരെയും ഡേറ്റില്ല എന്നതാണ് വസ്തുത. ഇതിനിടെ മൂന്നുമാസം പഠനത്തിനായി കണ്ടെത്തുക എന്നതായിരിക്കും പൃഥ്വിക്ക് മുന്നിലുള്ള വെല്ലുവിളി.

ആസ്‌ത്രേലിയയിലെ തസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തില്‍ പൃഥ്വി നായകനാകുന്നത്. അതോടെ താരത്തിളക്കം ലഭിച്ച പൃഥ്വി പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല.

കടപ്പാട് : വണ്‍ഇന്ത്യ 

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011