ശ്രീനിവാസനും വിനീത് ശ്രീനിവാസനും വീണ്ടും


മകന്റെ അച്ഛന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീനിവാസനും മകനും ഗായകനുമായ വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ‘മകന്റെ അച്ഛന്‍’ എന്ന സിനിമയെ പോലെ തന്നെ ഹാസ്യത്തിന്റെ മേമ്പൊടി കലര്‍ത്തി കഥപറയുന്ന ‘ട്രാഫിക്’ എന്ന സിനിമയിലാണ് ഇവര്‍ ഒന്നിക്കുന്നത്. മകന്റെ അച്ഛനില്‍ ഇരുവരും അച്ഛനും മകനുമായിട്ടാണ് അഭിനയിച്ചതെങ്കില്‍ ഈ സിനിമയില്‍ വേറിട്ട കഥാപാത്രങ്ങലെയാണ് ഇവര്‍ അവതരിപ്പിക്കുക എന്നറിയുന്നു.

‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമയിലൂടെ സം‌വിധാനരംഗത്തെത്തിയ രാജേഷ് ആര്‍ പിള്ളയാണ് ട്രാഫിക് സംവിധാനം ചെയ്യുന്നത്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ബോബി-സഞ്ജയ് ടീമാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും രചിക്കുന്നത്.

ഈ ചിത്രത്തില്‍ ജയസൂര്യയോ പൃഥ്വിരാജോ അതിഥിതാരമായി എത്താനും സാധ്യതയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സം‌വിധായകന്‍ മൌനം പാലിക്കുകയാണ്. 2010 പകുതിയോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷമവസാനത്തോടെ സിനിമ റിലീസ് ചെയ്യും.

സൂപ്പര്‍ ഹിറ്റായ മകന്റെ അച്ഛന്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും വിനീതും ഒന്നിക്കുമ്പോള്‍ വീണ്ടുമൊരു തകര്‍പ്പന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകലോകം.

പ്രമാണി വരുന്നു


പ്രതീക്ഷിച്ചതിലും നേരത്തെ പ്രമാണി എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രമാണിയുടെ റിലീസ് രണ്ടാഴ്ച നേരത്തെയാക്കി. വിഷു ചിത്രമായി ഒരുക്കിയ പ്രമാണി മാര്‍ച്ച് 18ന് തിയറ്ററുകളിലെത്തും. ഈ ആഴ്ച ചിത്രീകരണം പൂര്‍ത്തിയായ പ്രമാണിയുടെ ഡബ്ബിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പഞ്ചായത്തു പ്രസിഡന്‍റായിരിക്കുന്ന രാഘവപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പ്രമാണിയില്‍ അവതരിപ്പിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ പേരില്‍ അഴിമതി നടത്തുന്ന രാഘവപ്പണിക്കരുടെ ഉള്ളിലും പക്ഷേ നന്‍‌മയുടെ ഉറവ വറ്റാതെ കിടപ്പുണ്ട്. അത് കണ്ടെത്തുന്നത് ഒരു വനിതാ പഞ്ചായത്ത് സെക്രട്ടറിയാണ്.

ഈ പഞ്ചായത്തു സെക്രട്ടറിയാണ് കഥയിലെ നായിക. സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. സൂര്യ സിനിമയുടെ ബാനറില്‍ ബി സി ജോഷി നിര്‍മ്മിക്കുന്ന പ്രമാണിയില്‍ സിദ്ദിഖ്‌, സലിംകുമാര്‍, ജഗതി, ഇന്നസെന്‍റ്‌‌, സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങിയവരുമുണ്ട്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് പ്രമാണി. സ്മാര്‍ട്ട്‌സിറ്റി, മാടമ്പി, ഐ ജി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഇവയില്‍ മാടമ്പി വന്‍‌വിജയം നേടി. മാടമ്പിക്കു ശേഷം ബി സി ജോഷിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പ്രമാണിക്കുണ്ട്. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്

സംവൃത കളി പഠിപ്പിക്കുന്നു

പുട്ടിന്‌ പീരയെന്ന മട്ടിലാണ്‌ മലയാള സിനിമയില്‍ സംവൃത. പുതുമുഖ താരങ്ങളുടെ മുതല്‍ സൂപ്പര്‍താരങ്ങളുടെ വരെ ചിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്‌ ഈ നടി. ഇപ്പോള്‍ മറ്റാര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യമാണ്‌ സംവൃതയെ തേടിയെത്തിയിരിക്കുന്നത്‌. ഒരു കായികാധ്യാപികയുടെ വേഷം. സ്‌കൂളിലെ കായികാധ്യപികയുടെ റോളില്‍ കളിക്കളവും തനിക്ക്‌ വഴങ്ങുമെന്ന്‌ തെളിയിക്കാനുള്ള ഒരുക്കത്തിലാണ്‌ സംവൃത്‌.

കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ ഹിറ്റിന്‌ ശേഷം മോഹനന്‍ സംവിധാനം ചെയ്യുന്ന മാണിക്യക്കല്ലിലാണ്‌ സംവൃത കായികാധ്യപികയുടെ വേഷമണിയുന്നത്‌. പൃഥ്വിയാണ്‌ ചിത്രത്തിലെ നായകന്‍. ഗുരുശിഷ്യ ബ്‌നധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വി ഒരു അധ്യാപകന്റെ വേഷമാണ്‌ പൃഥ്വിക്ക്‌. മുകേഷ്‌, ജഗതി, ഇന്നസെന്റ്‌, സലീം കുമാര്‍, ജഗദീഷ്‌, കെപിഎസി ലളിത തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കള്‍. പി സുകുമാര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ എം ജയചന്ദ്രനാണ്‌ സംഗീതമൊരുക്കുന്നത്‌.

മമ്മൂട്ടി ആനമുതലാളിയാകുന്നു
മകന്റെ അച്‌ഛന്‌ എന്ന ചിത്രത്തിനുശേഷം വിഎം വിനു സംവിധാനം ചെയ്യുന്ന 'ഗണപതി' എന്ന ചിത്രത്തില്‍ മമ്മൂട്ടി ആനമുതലാളിയാകുന്നു. നേരത്തെ അക്കു അക്‌ബറിന്‌ വേണ്ടി റെജി തന്നെ എഴുതിയ താപ്പാന എന്ന തിരക്കഥ ഗണപതിയായി രൂപാന്തരം പ്രാപിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. തിരക്കഥയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ തുടര്‍ന്ന്‌ അക്കു അക്‌ബര്‍ താപ്പാന എന്ന പ്രൊജക്‌ട് ഉപേക്ഷിച്ചിരുന്നു. ഇതുതന്നെയാണ്‌ വിഎം വിനു ഗണപതി എന്ന പേരില്‍ ചെയ്യുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

നര്‍മ്മത്തിന്റെ അകമ്പടിയോടെയുള്ള ഒരു കുടുംബചിത്രമാണ്‌ ഇതെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌ വെറും ഒരാന മാത്രമുള്ള എന്നാല്‍ നൂറ്‌ ആനകളുടെ ഉടമയെന്ന പോലെ ഗമ കാണിയ്‌ക്കുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക. ഓംകാര്‍ നെടുമ്പുള്ളി ടീമിന്റെ ബാനറില്‍ കലാനായരാണ്‌ ചിത്രം നിര്‍മ്മിയ്‌ക്കുന്നത്‌. ക്യാമറ കൈകാര്യം ചെയ്യുന്നത്‌ പ്രദീപാണ്‌. കൈതപ്രത്തിന്റെ വരികള്‍ക്ക്‌ മോഹന്‍ സിത്താരയാണ്‌ സംഗീതം.

'അമ്മ'യുടെ വിളികാത്ത്‌ ശരത്‌കുമാര്‍‍


മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ അംഗത്വം നേടാന്‍ നടന്‍ ശരത്‌കുമാറും ഭാര്യയും നടിയുമായ രാധയും ശ്രമം ആരംഭിച്ചു. പഴശ്ശിരാജ എന്ന ചിത്രത്തില്‍ ഇടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കി മലയാളത്തില്‍ ശ്രദ്ധേയനായ ശരത്‌കുമാര്‍ തമിഴ്‌ താരസംഘടനയുടെ പ്രസിഡന്റ്‌ കൂടിയാണ്‌.

മൂന്നു മലയാളസിനിമകളിലെങ്കിലും അഭിനയിച്ചാലേ അമ്മയിലെ അംഗത്വത്തിന്‌ അപേക്ഷിക്കാനാവൂ എന്നാണ്‌ അമ്മയുടെ ബൈലോയില്‍ പറയുന്നു. എന്നാല്‍ സവിശേഷസാഹചര്യങ്ങളില്‍ അമ്മ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്ക്‌ മാനദണ്ഡങ്ങളില്‍ ഇളവുനല്‍കി അംഗത്വം നല്‍കാനാവും. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഉറച്ച പിന്തുണ ശരത്‌കുമാറിനുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ അംഗത്വം നേടാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

എന്നാല്‍ മൂന്നു സിനിമയെന്ന മാനദണ്ഡം ശരത്‌കുമാറിന്‌ പാലിക്കാന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌. പഴശ്ശിരാജയ്‌ക്കു ശേഷം മോഹന്‍ലാല്‍ ചിത്രമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്‌ ശരത്‌കുമാര്‍. ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് സിനിമ പൂര്‍ത്തിയായാലുടന്‍ കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ശരത്‌ അഭിനയിക്കാനൊരുങ്ങുകയാണ്‌. ഇത്‌ പ്രാവര്‍ത്തികമായാല്‍ മൂന്നു സിനിമയെന്ന മാനദണ്ഡം പാലിക്കാന്‍ ശരത്‌കുമാറിനു കഴിയും. കലവൂര്‍ രവികുമാറുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്‌ അദ്ദേഹം വെളിപ്പെടുത്തി.

ഇതിനുപുറമേ നല്ല നിരവധി ഓഫറുകള്‍ മലയാളത്തില്‍ നിന്നു വരുന്നുണ്ടെന്നും പ്രതിഫലം നോക്കാതെ അഭിനയിക്കാന്‍ തയാറാകുമെന്നും ശരത്‌കുമാര്‍ വ്യക്‌തമാക്കുന്നു. ശരത്‌കുമാറിന്റെ ഭാര്യ രാധികയ്‌ക്ക് അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. കൂടെവിടെ, മകന്‍ എന്റെ മകന്‍, കൂടുംതേടി തുടങ്ങിയ പഴയകാല പ്രമുഖ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള രാധിക അപേക്ഷ നല്‍കിയാല്‍ അംഗമാകാം.

എന്തായാലും ശരത്‌ കുമാറും രാധികയും കൂടി അമ്മയില്‍ വരുന്നതു കൗതുകത്തോടെയായിരിക്കും സിനിമാലോകം വീക്ഷിക്കുക. ശരത്‌ കുമാറിന്റെ പാത പിന്തുടര്‍ന്ന്‌ മറ്റു ചില പ്രമുഖ തമിഴ്‌ നടന്മാരും അമ്മ അംഗത്വത്തിന്റെ സാധ്യതകള്‍ ആരായുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. രാഷ്‌ട്രീയത്തില്‍ തന്റേതായ മാര്‍ഗം വെട്ടിത്തുറക്കാന്‍ ശ്രമിക്കുന്ന ശരത്‌കുമാര്‍ അമ്മയുടെ ഭാരവാഹിത്വവും ലക്ഷ്യം വയ്‌ക്കുന്നുണ്ടെന്നും ഒരു വിഭാഗം കരുതുന്നു.

ബിഗ്‌ബിയും ലാലും ഒന്നിക്കുന്നു


അമിതാഭ്‌ ബച്ചനും മോഹന്‍ലാലും മലയാള ചിത്രത്തില്‍ ഒന്നിക്കുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിതത്ത്രില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുമെന്ന്‌ ധാരണയായി. ബിഗ്‌ ബിയും മോഹന്‍ലാലും കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച്‌ ധാരണയായത്‌.

മലയാളത്തില്‍ അമിതാഭ്‌ ബച്ചന്റെ ആദ്യ സിനിമയാകും ഇത്‌.

തിരക്കഥയുടെ പൂര്‍ണ രൂപം അടുത്തു തന്നെ ബച്ചനു നല്‍കും.

ബോളിവുഡ്‌ സംവിധായകന്‍ രാംഗോപാല്‍വര്‍മ 2007ല്‍ സംവിധാനം ചെയ്‌ത ആഗില്‍ ബച്ചനും ലാലും ഒന്നിച്ച്‌ അഭിനയിച്ചിരുന്നു.
 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011