ഷൂട്ടിങ്ങിനിടെ അപകടം: മോഹന്‍ലാല്‍ രക്ഷപെട്ടു

ബാങ്കോക്ക്: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നിന്ന് മോഹന്‍ലാല്‍ അത്ഭുതകരമായി രക്ഷപെട്ടു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവയുടെ ഷൂട്ടിങ്ങിനിടെയാണ് ലാല്‍ അപകടത്തില്‍ പെട്ടത്. സിനിമയിലെ നിര്‍ണായകമായ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി ലാല്‍ ഓടിച്ചിരുന്ന ബൈക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിക്കുന്ന കഥാപാത്രത്തെ ബൈക്കില്‍ പിന്തുടരുന്ന ഭാഗം ചിത്രീകരിക്കുമ്പോഴാണ് സംഭവം.

അണിയറപ്രവര്‍ത്തകരെല്ലാം ഓടിയെത്തി ലാലിനെ പൊക്കിയെടുക്കുകയായിരുന്നു. ഡ്യൂപ്പിനെ വെച്ച് ചിത്രീകരിക്കാനാണ് അണിയറക്കാര്‍ ഉദ്ദേശിച്ചിരുന്നതെങ്കില്‍ അത് വേണ്ട എന്ന നിലപാടില്‍ ലാല്‍ ആക്ഷന്‍ രംഗത്തില്‍ അഭിനയിക്കുകയായിരുന്നു. അപകടം നടന്ന് അരമണിക്കൂറിന് ശേഷം ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു.

.mathrubhumi

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011