പോക്കിരി രാജയില്‍ മീര


തിരിച്ചുവരവ്‌ ആഘോഷമാക്കുകയാണ്‌ മീര. ഇടവേളയ്‌ക്ക്‌ വിരാമമിട്ട്‌ രാജീവ്‌ അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്ന സിനിമയിലൂടെ മലയാളത്തില്‍ തിരിച്ചെത്തുന്ന മീര അതിന്‌ പിന്നാലെ ഒരു മമ്മൂട്ടി ചിത്രത്തില്‍ കൂടി നായികയാവുകയാണ്‌. മമ്മൂട്ടിയും പൃഥ്വിയും ഒന്നിയ്‌ക്കുന്ന പോക്കിരി രാജയിലാണ്‌ മീര അഭിനയിക്കുന്നത്‌.

നവാഗതനായ വൈശാഖ് സംവിധാനം ചെയ്യുന്ന പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ നായികാ വേഷമാണ്‌ മീരാ ജാസ്‌മിനെ കാത്തിരിയ്‌ക്കുന്നത്‌. പതിനഞ്ച്‌ ലക്ഷത്തിന്റെ വമ്പന്‍ പ്രതിഫലമാണ്‌ മീര പോക്കിരിരാജയ്‌ക്ക്‌ വേണ്ടി വാങ്ങുന്നത്‌.


മീരയ്‌ക്ക്‌ ഏറെ പുരസ്‌ക്കാരങ്ങളും അഭിനന്ദനങ്ങളും നേടിക്കൊടുത്ത ഒരേ കടല്‍ എന്ന സിനിമയിലാണ്‌ മീര ഇതിന്‌ മുമ്പ്‌ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയത്‌. ഒരേ കടലില്‍ മമ്മൂട്ടിയെ കടത്തിവെട്ടുന്ന അഭിനയം കാഴ്‌ചവെച്ച മീര പോക്കിരിരാജയിലും പ്രകടനം ആവര്‍ത്തിയ്‌ക്കുമോയെന്നാണ്‌ സിനിമാ ലോകം ഉറ്റുനോക്കുന്നത്‌.
മമ്മൂട്ടിയും പൃഥ്വിയും ഗുണ്ടാ സഹോദരന്‍മാരായി വേഷമിടുന്ന പോക്കിരിരാജ പക്കാ കൊമേഴ്‌സ്യല്‍ ചേരുവകളോടെയായിരിക്കും പൂര്‍ത്തിയാവുക. ഏറെക്കാലത്തിന്‌ ശേഷം ഒരു പൃഥ്വിരാജിനൊപ്പം മീര അഭിനയിക്കുന്നുവെന്ന പ്രത്യേകതയും പോക്കിരിരാജയ്‌ക്കുണ്ടാവും.

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011