DHRONA 2010 PHOTOGALLERY




































ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ വീണ്ടും

ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍.. ഈ സിനിമാപ്പേര് കേള്‍ക്കാത്ത പ്രേക്ഷകര്‍ കുറവായിരിക്കും. ബോളിവുഡ് ഹിറ്റായ അമര്‍ അക്ബര്‍ ആന്റണിയുടെ മലയാളം പതിപ്പിന് സംവിധായകന്‍ ഐവി ശശി നല്‍കിയ പേരായിരുന്നു ഇത്. 1982ല്‍ രതീഷ്-മമ്മൂട്ടി-രവീന്ദ്രന്‍ എന്നിവര്‍ നായകന്‍മാരായി അഭിനയിച്ച ഈ ചിത്രത്തില്‍ ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍.... എന്നിങ്ങനെ തുടങ്ങുന്ന ഒരു ഗാനവും ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക ശേഷം ജോണ്‍ ജാഫര്‍ ജനാര്‍ദ്ദന്‍ എന്ന ടൈറ്റില്‍ ഒരിയ്ക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്.

നടന്‍ ജഗദീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ എന്ന് പേരിട്ടിരിയ്ക്കുന്നത്. ജഗദീഷ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണ്. ഒരേ പേരിലുള്ള രണ്ട് സിനിമകളില്‍ അഭിനയിക്കാനുള്ള അപൂര്‍വമായൊരു ഭാഗ്യമാണ് മമ്മൂട്ടിയ്ക്ക് ഇതോടെ കൈവരുന്നത്.

കോമഡിയും ആക്ഷനും ഒരുപോലെ ചേര്‍ത്തൊരുക്കുന്ന ചിത്രം ഒരു നായകന്റെ മൂന്ന് വ്യത്യസ്ത മുഖങ്ങളുടെ കഥയാണ് പറയുന്നത്. കൃഷ്ണ പൂജപ്പുര സംഭാഷണം രചിയ്ക്കുന്ന സിനിമ നിര്‍മ്മിയ്ക്കുന്ന് അജയചന്ദ്രന്‍ നായര്‍.

കഥ-തിരക്കഥ-സംഭാഷണം തുടങ്ങിയ മേഖലകളില്‍ മുമ്പും പ്രഗാല്ഭ്യം തെളിയിച്ച ജഗദീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2010 മാര്‍ച്ചില്‍ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്. ജഗദീഷും മമ്മൂട്ടിയും പുതിയ കോമ്പിനേഷനില്‍ വീണ്ടും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ പുതിയ ഉയരങ്ങളിലെത്തുമെന്ന കാര്യമുറപ്പാണ്.

പൃഥ്വി കൊച്ചി അധോലോകത്തിന്‍റെ പുതിയ രാജകുമാരന്‍





മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സൂപ്പര്‍താര പദവി ആര്‍ക്കുള്ളതാണ്?. സംവിധായകന്‍ അമല്‍ നീരദിനെങ്കിലും അക്കാര്യത്തില്‍ സംശയമില്ല. അടുത്ത താരം പൃഥ്വിരാജ് തന്നെ. അതുകൊണ്ടു തന്നെയാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും നായകരാക്കിയെടുത്ത സിനിമകള്‍ക്ക് ശേഷം അമല്‍ ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനെ നായകനാക്കിയത്. അമല്‍ നീരദ് - പൃഥ്വിരാജ് ചിത്രത്തിന്‍റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. സിനിമയുടെ പേര് ‘അന്‍‌വര്‍’!

ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി തുടങ്ങിയ മെഗാ ചിത്രങ്ങളൊരുക്കുകയും അവ വലിയ വിജയങ്ങള്‍ ആകാതെ പോകുകയും ചെയ്ത സാഹചര്യത്തിലാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒഴിവാക്കി പൃഥ്വിരാജിനെ പരീക്ഷിക്കാന്‍ അമല്‍ നീരദ് ശ്രമിക്കുന്നത്. ഈ ആക്ഷന്‍ ത്രില്ലറില്‍ മമ്തയാണ് നായിക.

ദേശീയ അവാര്‍ഡ് ജേതാവും തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള വില്ലനുമായ പ്രകാശ്‌രാജാണ് അന്‍‌വറിലെ വില്ലന്‍. പാണ്ടിപ്പടയ്ക്ക് ശേഷം പ്രകാശ്‌രാജ് അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ലാല്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അമല്‍ നീരദ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ ആര്‍ ഉണ്ണി, ശ്രീജിത്ത് ഡി പിള്ള എന്നിവര്‍ ചേര്‍ന്ന് രചിക്കും. പൃഥ്വിരാജിനെ സൂപ്പര്‍ ആക്ഷന്‍ ഹീറോ ആയി പ്രതിഷ്ഠിക്കാനുള്ള ചിത്രമെന്ന രീതിയിലാണ് സിനിമാലോകം ഈ സിനിമയെ ഉറ്റുനോക്കുന്നത്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ഗംഭീര നൃത്തരംഗങ്ങളുമുള്ള, യുവതലമുറയെ ആവേശഭരിതരാക്കുന്ന എന്‍റര്‍ടെയ്‌നറാണ് അന്‍‌വറിലൂടെ അമല്‍ നീരദ് സമ്മാനിക്കാനൊരുങ്ങുന്നത്.

റെഡ് കാര്‍പ്പറ്റ് ഫിലിംസിന്‍റെ ബാനറില്‍ രാജേഷ് സക്കറിയ നിര്‍മ്മിക്കുന്ന ‘അന്‍‌വര്‍’ കൊച്ചിയില്‍ ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ഒരു അധോലോക കഥയാണ് ഈ ചിത്രത്തിലൂടെയും അമല്‍ നീരദ് പറയാന്‍ ശ്രമിക്കുന്നത്. പൃഥ്വി കൊച്ചി അധോലോകത്തിന്‍റെ പുതിയ രാജകുമാരനാകും.

മോഹന്‍ലാല്‍ ഇനി വക്കീല് വേഷത്തില്



മോഹന്‍ലാല്‍ ഇനി വക്കീല് വേഷത്തില്. ‘ജനകന്‍’ എന്ന സിനിമയിലാണ് ലാലിനെ അഭിഭാഷകവേഷത്തില് കാണാനാവുക. മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിക്കുന്ന ‘ജനകന്‍’ ജനുവരി 26ന് പ്രദര്*ശനത്തിനെത്തും. നവാഗതനായ എന്‍. ആര്‍. സഞ്ജീവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നൂറിലധികം തിയേറ്ററുകളില് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാക്സ് ലാബാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ റീ റെക്കോര്*ഡിംഗ് ഇപ്പോള്‍ ചെന്നൈയില് പുരോഗമിക്കുകയാണ്. രാജാമണിയാണ് റീ റെക്കോര്*ഡിംഗ് നിര്*വഹിക്കുന്നത്.



മോഹന്‍ലാല്‍ - സുരേഷ്ഗോപി കോമ്പിനേഷന് തന്നെയാണ് ജനകന്*റെ പ്രധാന ആകര്*ഷണം. എസ് എന്* സ്വാമി തിരക്കഥയെഴുതുന്ന ഒരു ഫാമിലി ത്രില്ലറാണിത്. അഡ്വക്കേറ്റ് സൂര്യനാരായണന്* എന്ന കഥാപാത്രത്തെയാണ് മോഹന്*ലാല്* അവതരിപ്പിക്കുന്നത്. കൊലക്കുറ്റം ആരോപിക്കപ്പെട്ട വിശ്വനാഥന്* എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്* സുരേഷ്ഗോപി അഭിനയിക്കുന്നത്. വിശ്വനാഥനെ രക്ഷിക്കാന്* സൂര്യനാരായണന് കഴിയുമോ എന്നതാണ് ഈ സിനിമയുടെ പ്രമേയം.

തികച്ചും ഒരു ഗ്രാമീണനാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്ന വിശ്വനാഥന്*. അദ്ദേഹത്തിന്*റെ ഭാര്യ നിര്*മ്മലയായി കാവേരി അഭിനയിക്കുന്നു. പുതുമുഖം പ്രിയയാണ് സുരേഷ്ഗോപിയുടെയും കാവേരിയുടെയും മകളായ കോളജു കുമാരിയായി വരുന്നത്. ഈ പെണ്*കുട്ടി കൊല്ലപ്പെടുകയാണ്. സ്വന്തം മകളുടെ കൊലപാതകക്കുറ്റം തന്നെയാണ് വിശ്വനാഥനു മേല്* ആരോപിക്കപ്പെടുന്നത്.


വിശ്വനാഥന്* നിരപരാധിയാണെന്നു മനസിലാക്കുന്ന അഡ്വക്കേറ്റ് സൂര്യ നാരായണന്* ഈ കേസ് ഏറ്റെടുക്കുകയാണ്. ബിജു മേനോന്*, ഹരിശ്രീ അശോകന്*, ഗണേഷ്കുമാര്*, വിജയകുമാര്*, വിജയരാഘവന്*, ജ്യോതിര്*മയി, രഞ്ജിത മേനോന്* തുടങ്ങിയവര്* അഭിനയിക്കുന്നു. ജ്യോതിര്*മയി ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. തമിഴ് താരം സമ്പത്താണ് ജനകനിലെ വില്ലന്* കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്*ക്ക് എം ജയചന്ദ്രന്* ഈണം പകരുന്നു. സഞ്ജീവ് ശങ്കറാണ് ഛായാഗ്രഹണം. ലൈന്* ഓഫ് കളേഴ്സാണ് ചിത്രം നിര്*മ്മിക്കുന്നത്. ഇരുപതാം നൂറ്റാണ്ട്, വഴിയോരക്കാഴ്ചകള്*, രാജാവിന്*റെ മകന്*, ഗുരു, മണിച്ചിത്രത്താഴ്, ട്വന്*റി 20, സമ്മര്* ഇന്* ബേത്*ലഹേം, പകല്* നക്ഷത്രങ്ങള്* തുടങ്ങിയവയാണ് മോഹന്*ലാലും സുരേഷ്ഗോപിയും ഒന്നിച്ച പ്രധാന സിനിമകള്*. ഇരുപതാം നൂറ്റാണ്ട് എഴുതിയ എസ് എന്* സ്വാമി തന്നെയാണ് പുതിയ സിനിമയിലും ലാലിനെയും സുരേഷ്ഗോപിയെയും ഒന്നിപ്പിക്കുന്നത് എന്നത് പ്രതീക്ഷ വര്*ദ്ധിപ്പിക്കുന്നു.


 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011