ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ വീണ്ടും

ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍.. ഈ സിനിമാപ്പേര് കേള്‍ക്കാത്ത പ്രേക്ഷകര്‍ കുറവായിരിക്കും. ബോളിവുഡ് ഹിറ്റായ അമര്‍ അക്ബര്‍ ആന്റണിയുടെ മലയാളം പതിപ്പിന് സംവിധായകന്‍ ഐവി ശശി നല്‍കിയ പേരായിരുന്നു ഇത്. 1982ല്‍ രതീഷ്-മമ്മൂട്ടി-രവീന്ദ്രന്‍ എന്നിവര്‍ നായകന്‍മാരായി അഭിനയിച്ച ഈ ചിത്രത്തില്‍ ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍.... എന്നിങ്ങനെ തുടങ്ങുന്ന ഒരു ഗാനവും ഉള്‍പ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക ശേഷം ജോണ്‍ ജാഫര്‍ ജനാര്‍ദ്ദന്‍ എന്ന ടൈറ്റില്‍ ഒരിയ്ക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്.

നടന്‍ ജഗദീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ എന്ന് പേരിട്ടിരിയ്ക്കുന്നത്. ജഗദീഷ് തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് മമ്മൂട്ടിയാണ്. ഒരേ പേരിലുള്ള രണ്ട് സിനിമകളില്‍ അഭിനയിക്കാനുള്ള അപൂര്‍വമായൊരു ഭാഗ്യമാണ് മമ്മൂട്ടിയ്ക്ക് ഇതോടെ കൈവരുന്നത്.

കോമഡിയും ആക്ഷനും ഒരുപോലെ ചേര്‍ത്തൊരുക്കുന്ന ചിത്രം ഒരു നായകന്റെ മൂന്ന് വ്യത്യസ്ത മുഖങ്ങളുടെ കഥയാണ് പറയുന്നത്. കൃഷ്ണ പൂജപ്പുര സംഭാഷണം രചിയ്ക്കുന്ന സിനിമ നിര്‍മ്മിയ്ക്കുന്ന് അജയചന്ദ്രന്‍ നായര്‍.

കഥ-തിരക്കഥ-സംഭാഷണം തുടങ്ങിയ മേഖലകളില്‍ മുമ്പും പ്രഗാല്ഭ്യം തെളിയിച്ച ജഗദീഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2010 മാര്‍ച്ചില്‍ ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്. ജഗദീഷും മമ്മൂട്ടിയും പുതിയ കോമ്പിനേഷനില്‍ വീണ്ടും ഒന്നിയ്ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ പുതിയ ഉയരങ്ങളിലെത്തുമെന്ന കാര്യമുറപ്പാണ്.

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011