മമ്മൂട്ടിയുടെ മകനെ നായകനാക്കാന്‍ അന്‍വര്‍ റഷീദും


അരങ്ങേറ്റം വാര്‍ത്തയാകുന്നതിന് പിന്നാലെ മമ്മൂട്ടിയുടെ മകന്‍ ദുല്‍കര്‍ സല്‍മാനെ തേടി മറ്റൊരു വമ്പന്‍ പ്രോജക്ടും. മമ്മൂട്ടിക്ക് രാജമാണിക്യം അണ്ണന്‍ തമ്പി എന്നീ സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച അന്‍വര്‍ റഷീദാണ് ദുല്‍കറിനെ തന്റെ പുതിയ ചിത്രത്തില്‍ നായനാക്കുന്നത്. ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയ മഞ്ചാക്കുടുരുവും കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും ഒരുക്കിയ അഞ്ജലി മേനോനാണ് അന്‍വര്‍ റഷീദ് ചിത്രത്തിന്റെ രചനയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്. ലോകനാഥന്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീത മേഖലയും കൈകാര്യം ചെയ്യും. മലയാള സിനിമയില്‍ മാറ്റത്തിന് വിത്തുപാകിയ ട്രാഫിക്, ചാപ്പ കുരിശ് എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച ലിസ്റ്റര്‍ സ്റ്റീഫനാണ് ഈ ചിത്രം നിര്‍മ്മിക്കുക. നവംബറില്‍ ദുബായ്, കോഴിക്കോട്, കൊച്ചി എന്നിവടങ്ങളിലായി ഈ സിനിമയുടെ ഷൂട്ടിങ് നടക്കും. ഒരുപറ്റം യുവാക്കള്‍ അണിനിരക്കുന്ന സെക്കന്‍ഡ് ഷോയാണ് ദുല്‍കറിന്റെ അരങ്ങേറ്റ ചിത്രം. കോഴിക്കോട്ടും പരിസരത്തുമായി സെക്കന്‍ഡ് ഷോയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

mathrubhumi

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011