പ്രമാണി വരുന്നു


പ്രതീക്ഷിച്ചതിലും നേരത്തെ പ്രമാണി എത്തുന്നു. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പ്രമാണിയുടെ റിലീസ് രണ്ടാഴ്ച നേരത്തെയാക്കി. വിഷു ചിത്രമായി ഒരുക്കിയ പ്രമാണി മാര്‍ച്ച് 18ന് തിയറ്ററുകളിലെത്തും. ഈ ആഴ്ച ചിത്രീകരണം പൂര്‍ത്തിയായ പ്രമാണിയുടെ ഡബ്ബിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി പഞ്ചായത്തു പ്രസിഡന്‍റായിരിക്കുന്ന രാഘവപ്പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പ്രമാണിയില്‍ അവതരിപ്പിക്കുന്നത്. സാമൂഹ്യപ്രവര്‍ത്തനത്തിന്‍റെ പേരില്‍ അഴിമതി നടത്തുന്ന രാഘവപ്പണിക്കരുടെ ഉള്ളിലും പക്ഷേ നന്‍‌മയുടെ ഉറവ വറ്റാതെ കിടപ്പുണ്ട്. അത് കണ്ടെത്തുന്നത് ഒരു വനിതാ പഞ്ചായത്ത് സെക്രട്ടറിയാണ്.

ഈ പഞ്ചായത്തു സെക്രട്ടറിയാണ് കഥയിലെ നായിക. സ്നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. സൂര്യ സിനിമയുടെ ബാനറില്‍ ബി സി ജോഷി നിര്‍മ്മിക്കുന്ന പ്രമാണിയില്‍ സിദ്ദിഖ്‌, സലിംകുമാര്‍, ജഗതി, ഇന്നസെന്‍റ്‌‌, സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങിയവരുമുണ്ട്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് പ്രമാണി. സ്മാര്‍ട്ട്‌സിറ്റി, മാടമ്പി, ഐ ജി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഇവയില്‍ മാടമ്പി വന്‍‌വിജയം നേടി. മാടമ്പിക്കു ശേഷം ബി സി ജോഷിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പ്രമാണിക്കുണ്ട്. ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായാണ് അഭിനയിക്കുന്നത്

No comments:

Post a Comment

 

©2009 MOVIE ZONE Design and Editing by Jikku Varghese Popularized by Jikku's Creations. Copyright Reserved -Jinu Jacob 2010-2011