കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തിലാണ് മലയാള സിനിമകളുടെ നിര്‍മാണവും വിതരണവും നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചത്.
താരങ്ങളുടെ പ്രതിഫലം, ചിത്രങ്ങളുടെ നിര്‍മാണച്ചെലവ്, തിയറ്ററുകളിലെ ചിത്രങ്ങളുടെ ഹോള്‍ഡ് ഓവര്‍, പരസ്യങ്ങളുടെ കമ്മീഷന്‍ ഈ വിഷയങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തിരുമാനം. അതേ സമയം ഷൂട്ടിങ് തുടരുന്ന സിനിമകളെയും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കുന്ന സിനിമയേയും തീരുമാനം ബാധിയ്ക്കില്ലെന്ന് സംഘടനാ വക്താക്കള്‍ പറഞ്ഞു.
അതേസമയം, ഇപ്പോള്‍ ചിത്രീകരണം നടന്നുക്കുന്ന സിനിമകളെയും റിലീസ് ചെയ്തിരിക്കുന്ന ചിത്രങ്ങളെയും തീരുമാനം ബാധിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
No comments:
Post a Comment