മകന്റെ അച്‌ഛന് എന്ന ചിത്രത്തിനുശേഷം വിഎം വിനു സംവിധാനം ചെയ്യുന്ന 'ഗണപതി' എന്ന ചിത്രത്തില്‍ മമ്മൂട്ടി ആനമുതലാളിയാകുന്നു. നേരത്തെ അക്കു അക്‌ബറിന് വേണ്ടി റെജി തന്നെ എഴുതിയ താപ്പാന എന്ന തിരക്കഥ ഗണപതിയായി രൂപാന്തരം പ്രാപിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ തുടര്‍ന്ന് അക്കു അക്‌ബര്‍ താപ്പാന എന്ന പ്രൊജക്‌ട് ഉപേക്ഷിച്ചിരുന്നു. ഇതുതന്നെയാണ് വിഎം വിനു ഗണപതി എന്ന പേരില്‍ ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
നര്‍മ്മത്തിന്റെ അകമ്പടിയോടെയുള്ള ഒരു കുടുംബചിത്രമാണ് ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട് വെറും ഒരാന മാത്രമുള്ള എന്നാല്‍ നൂറ് ആനകളുടെ ഉടമയെന്ന പോലെ ഗമ കാണിയ്‌ക്കുന്ന കഥാപാത്രമായിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക. ഓംകാര്‍ നെടുമ്പുള്ളി ടീമിന്റെ ബാനറില്‍ കലാനായരാണ് ചിത്രം നിര്‍മ്മിയ്‌ക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രദീപാണ്. കൈതപ്രത്തിന്റെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം.
No comments:
Post a Comment