മകന്റെ അച്ഛന്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ശ്രീനിവാസനും മകനും ഗായകനുമായ വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു. ‘മകന്റെ അച്ഛന്’ എന്ന സിനിമയെ പോലെ തന്നെ ഹാസ്യത്തിന്റെ മേമ്പൊടി കലര്‍ത്തി കഥപറയുന്ന ‘ട്രാഫിക്’ എന്ന സിനിമയിലാണ് ഇവര്‍ ഒന്നിക്കുന്നത്. മകന്റെ അച്ഛനില്‍ ഇരുവരും അച്ഛനും മകനുമായിട്ടാണ് അഭിനയിച്ചതെങ്കില്‍ ഈ സിനിമയില്‍ വേറിട്ട കഥാപാത്രങ്ങലെയാണ് ഇവര്‍ അവതരിപ്പിക്കുക എന്നറിയുന്നു.
‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍’ എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തിയ രാജേഷ് ആര്‍ പിള്ളയാണ് ട്രാഫിക് സംവിധാനം ചെയ്യുന്നത്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ബോബി-സഞ്ജയ് ടീമാണ് ഈ സിനിമയ്ക്ക് വേണ്ടി കഥയും തിരക്കഥയും രചിക്കുന്നത്.
ഈ ചിത്രത്തില്‍ ജയസൂര്യയോ പൃഥ്വിരാജോ അതിഥിതാരമായി എത്താനും സാധ്യതയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് സംവിധായകന്‍ മൌനം പാലിക്കുകയാണ്. 2010 പകുതിയോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഈ വര്‍ഷമവസാനത്തോടെ സിനിമ റിലീസ് ചെയ്യും.
സൂപ്പര്‍ ഹിറ്റായ മകന്റെ അച്ഛന് എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും വിനീതും ഒന്നിക്കുമ്പോള്‍ വീണ്ടുമൊരു തകര്‍പ്പന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകലോകം.