ഇളയദളപത് വിജയ്--അസിന്‍ ടീമിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പ്രതിസന്ധിയില്‍. മലയാള ചിത്രമായ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവല്‍ക്കാരനാണ് നിയമക്കുരുക്കില്‍ അകപ്പെട്ടിരിയ്ക്കുന്നത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് ടോളിവുഡിലെ പ്രമുഖ നിര്‍മാതാവായ വെങ്കിട്ടരാജുവാണ്.
ബോഡിഗാര്‍ഡിന്റെ നിര്‍മാതാക്കളായ ജോണി സാഗരികയാണ് കാവല്‍ക്കാരന്റെ വഴിമുടക്കി രംഗത്തുവന്നിരിയ്ക്കുന്നത്. ചിത്രത്തിന്റെ റീമേക്ക് റൈറ്റ് അവകാശത്തെച്ചൊല്ലിയാണ് തര്‍ക്കമുടലെടുത്തിരിയ്ക്കുന്നത്. നേരത്തെ പണവായ്പ ലഭിയ്ക്കുന്നതിനായി ബോഡിഗാര്‍ഡിന്റെ റീമേക്ക് അവകാശം ജോണി സാഗരിക ഗോകുലം ഫിനാന്‍സിന് ഗ്യാരണ്ടിയായി നല്‍കിയിരുന്നു.
തങ്ങളുടെ അനുമതിയില്ലാതെയാണ് സിദ്ദിഖ് തമിഴില്‍ ചിത്രം ഒരുക്കുന്നതെന്ന് ജോണി സാഗരിക ആരോപിയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ അവര്‍ പരാതിയും നല്‍കിയിട്ടുണ്ട്.
ബോഡിഗാര്‍ഡിന്റെ കഥ റൊമ്പ പുടിച്ച വിജയ് തന്നെയാണ് കാവല്‍ക്കാരന്റെ ഷൂട്ടിങ് തുടങ്ങാന്‍ ധൃതി കാണിച്ചത്. തന്റെ ഭാഗ്യനായികയായ അസിനെ ബോളിവുഡില്‍ നിന്നും തിരികെയെത്തിച്ച വിജയ് കാവല്‍ക്കാരനിലൂടെ ഒരു വമ്പന്‍ വിജയമാണ് സ്വപ്‌നം കാണുന്നത്.
oneindia.in